Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം

 

റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഇനി മുതല്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സിറ്റിസണ്‍ ലോഗിന്‍ വഴിയും മാത്രമേ സ്വീകരിക്കൂ. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മൊബൈല്‍ മെസേജ് ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി താലൂക്ക് സപ്ലൈ ഓഫീസിലെത്തി പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പണമടച്ച് കൈപ്പറ്റണം. അടിയന്തര സ്വഭാവമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റൗട്ടും അടിയന്തര ആവശ്യം വെളിവാക്കുന്ന രേഖകളും സഹിതം ആഫീസില്‍ നേരിട്ട് ഹാജരാക്കിയാന്‍ മുന്‍ഗണന ലഭിക്കും. അല്ലാതെയുള്ള അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സ്വീകരിക്കില്ല.          (പിഎന്‍പി 3753/18)

date