Skip to main content

ഐ.ടി.ഐ ഗ്രീൻ കാമ്പസ് വടക്കൻ മേഖലാ ശില്പശാലക്ക്  നാളെ (നവംബർ 21) തുടക്കം

 

ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ഐ.ടി.ഐകളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുന്നു.  ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടക്കൻ മേഖലാ ശില്പശാല നാളെയും മറ്റന്നാളും (നവംബർ 21, 22) തിരുവനന്തപുരം നാലാഞ്ചിറ മാർഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടക്കും. 

പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിലുള്ള ഐ.ടി.ഐകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.  ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ സീമ ശില്പശാലയിൽ ആമുഖ അവതരണം നടത്തും.  ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുക്കും.  ഹരിത ക്യാമ്പസിലെ ജലസംരക്ഷണം, കാർഷികാനുബന്ധ പ്രവർത്തനങ്ങൾ, മാസ്റ്റർ പ്ലാൻ അവതരണം, ഓരോ ക്യാമ്പസിലെയും നിലവിലുള്ള അവസ്ഥയും സാധ്യതകളും, നൈപുണ്യ കർമ്മസേനയും ഹരിതക്യാമ്പസും, ഹരിതക്യാമ്പസ് ആസൂത്രണം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച.

പി.എൻ.എക്സ്. 5135/18

date