Post Category
പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്രവാഹനം നൽകി
പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ടി ആർ സുശീല താക്കോൽദാനം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻഫണ്ടിൽ നിന്ന് 6,40000 രൂപ ചിലവഴിച്ച് നാല് പഞ്ചായത്തുകളിൽ നിന്നായി എട്ടു പേർക്കാണ് വാഹനം നൽകിയത്. കഴിഞ്ഞ വർഷം 11 പേർക്ക് നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഷെമീമ അധ്യക്ഷത വഹിച്ചു. സിഡിപിഒ എൻ ഉമ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല, കതിരൂർ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് എം ഷീബ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഇ കുഞ്ഞബ്ദുള്ള, കെ സുഗീഷ്, ബിഡിഒ ടി വി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments