Skip to main content

വനിത മതിൽ സംഘാടക സമതി രൂപീകരണം ഇന്ന് 

ആലപ്പുഴ: നവോത്ഥാന മൂല്യസംരക്ഷണം എന്ന സന്ദേശവുമായി ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതമതിലിന്റെ ജില്ലാതല സംഘാടകസമതി രൂപീകരണയോഗം ഇന്ന് (ഡിസംബർ 12) വൈകിട്ട് 3.30 കളക്ടറേറ്റിലെ ജില്ല ആസൂത്രണ സമതി ഹാളിൽ നടക്കും. ജില്ല കളക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും  നവോത്ഥന  സംരക്ഷണ  സമതി അധ്യക്ഷനുമായ വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കും.

വനിതശിശു വികസന വകുപ്പിനാണ് മുഖ്യ സംഘാടന ചുമതല. തദ്ദേശസ്വയംഭരണം, പട്ടികജാതി,പട്ടികവർഗം, പിന്നാക്ക വികസനം, സാംസ്‌കാരികം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം, പൊതുഭരണം തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സഹകരണവും ഉണ്ടാകും. ആശ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വനിത സഹകരണ സംഘങ്ങൾ, സർവകലാശാലകൾ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, യുവജന, വിദ്യാർഥി, മഹിളസംഘടനകൾ, വിവിധ തൊഴിലാളി യൂണിയനുകൾ, സാമൂഹിക-സാംസ്‌കാരിക-കല രംഗങ്ങളിൽ പ്രവർത്തിക്കുന്ന  സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജില്ല കളക്ടർ ജനറൽ കൺവീനറും ജില്ല ഇൻഫർമേഷൻ ഓഫീസർ ജോയിന്റ് കൺവീനറുമായുള്ള സംഘാടക സമതിയാണ് രൂപീകരിക്കുന്നത്.

 

 

date