Skip to main content

വനിതാ മതില്‍; 10 മണ്ഡലങ്ങളില്‍ സംഘാടക സമിതിയായി

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ജില്ലയിലെ 10 നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സംഘാടക സമിതി രൂപീകരിച്ചു. ഇന്ന്(ഡിസംബര്‍ 17) ചവറ മണ്ഡലത്തിലെ കണ്‍വന്‍ഷനോടെ നിയോജക മണ്ഡലം തല സംഘാടക സമിതി രൂപീകരണം പൂര്‍ത്തിയാകും. 

  കൊല്ലം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ക്വയിലോണ്‍ മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു എന്നിവര്‍ രക്ഷാധികാരികളും എം. മുകേഷ് എം.എല്‍.എ  ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജുവാണ് കണ്‍വീനര്‍. 

ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി. സുകേശന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ്. രാജ്മോഹന്‍, ആനേപ്പില്‍ സുജിത്ത്, എസ്. ജയന്‍, പ്രസന്നന്‍, വത്സല, ഷീബ ആന്റണി, പനയം പഞ്ചായത്ത്  പ്രസിഡന്റ് ഷീല, വിവിധ സംഘടകളുടെ പ്രതിനിധികളായ എന്‍. രഘുനാഥന്‍, കെ.പി മണി, സി.ജെ. സുരേഷ്, എ.എന്‍. ഇഖ്ബാല്‍, വി.കെ അനിരുദ്ധന്‍, അഡ്വ. രാജീവ്, എ.ബിജു, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ടി. സുധീര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ എസ്. ബീമ, പി. സുധീര്‍, എന്‍.പി. ജവഹര്‍, യുവമേള മധു തുടങ്ങിയവര്‍ പങ്കെടുത്തു.

കരുനാഗപ്പള്ളി മെമ്പര്‍ നാരായണപിള്ള ഹാളില്‍ ചേര്‍ന്ന കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ സംഘാടക സമിതി യോഗം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് അധ്യക്ഷനായി. 

ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനും ഓച്ചിറ ബി.ഡി.ഒ ആര്‍. അജയകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. 

ആലപ്പാട് പഞ്ചായത്ത്  പ്രസിഡന്റ് ജെ. സലീന, തഴവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹന്‍, കൗണ്‍സിലര്‍ സുബൈദ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെര്‍ലി ശ്രീകുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ എ. സോമരാജന്‍, ബോബന്‍ ജി. നാഥ്, ഐ. ബാബു കുന്നത്തൂര്‍, വടമണ്‍ ബിനോജി, അനു, രാഘവന്‍, പി.എസ് ലീലാമ്മ, തഹസീല്‍ദാര്‍ സാജിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു. 

ചാത്തന്നൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ചാത്തന്നൂര്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല അധ്യക്ഷയായി. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ കെ. രാമന്‍കുട്ടി, ഡി. സജീവ്, പി. സുരേഷ്‌കുമാര്‍, ആര്‍. അനില്‍കുമാര്‍, പുതിയപാല മോഹനന്‍, ബി.ഡി.ഒ എസ്. ശരത്ചന്ദ്രക്കുറുപ്പ്, പരവൂര്‍ മുനിസിപ്പല്‍ സെക്രട്ടറി കെ.പി. കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.  

ജി.എസ്. ജയലാല്‍ എം.എല്‍.എ ചെയര്‍മാനും ബി.ഡി.ഒ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. 

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പുനലൂര്‍ മണ്ഡലം സംഘാടക സമിതി രൂപീകരണ  യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് അഡ്വ. പി.ആര്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

മന്ത്രി  അഡ്വ. കെ. രാജു ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചു. ബി.ഡി.ഒ സൗമ്യ ഗോപാലകൃഷ്ണന്‍ കണ്‍വീനറാണ്.

അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്, സംഘടനാ പ്രതിനിധികളായ ആര്‍. ഹരിദാസ്, സി.വിശ്വസേനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(പി.ആര്‍.കെ. നമ്പര്‍. 2937/18)

date