Skip to main content

ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന്‍ ലോഗോ പ്രകാശനം ചെയ്തു

 

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25 മുതല്‍ 29 വരെ കോഴിക്കോട്, കണ്ടംകുളം, ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന്‍ 2018-19 ന്റെ ലോഗോ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജന്‍, കൗണ്‍സിലര്‍ കിഷന്‍ചന്ദ്, കോഴിക്കോട് നഗരസഭ സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിക്കുന്ന വിനയന്‍, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ ഐ. ഗിരിഷ്, അസി. ജില്ലാ വ്യാവസായ ഓഫീസര്‍ കെ രാധാകൃഷ്ണന്‍, കോഴിക്കോട് താലൂക്ക്, അസി. ജില്ലാ വ്യവസായ ഓഫീസര്‍, പി. ശാലിനി, വ്യവസായ വികസന ഓഫീസര്‍മാരായ ശരത് പി.ഡി, ഷിനോജ് കെ, നന്ദകുമാര്‍ പി.ജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ സൂക്ഷ്മ, ചെറുകിട വ്യവസായ മേഖലയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ഈ മാസം 25 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ചെറുകിട വ്യവസായ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടേയും പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കരകൗശല മേഖലയിലെ ഉത്പന്നങ്ങളുടേയും പ്രദര്‍ശനവും വില്പ്പനയുമുണ്ടായിരിക്കും. മേളയിലേക്കുളള പ്രവേശനം സൗജന്യമായിരിക്കും.

date