Skip to main content

അഴിയൂര്‍  പഞ്ചായത്തിന് ഗ്രീന്‍ കേരള കമ്പനിയുടെ ആദരവ്

 

റോഡ് പ്രവര്‍ത്തിക്ക് പ്ളാസ്റ്റിക്കുകള്‍ പൊടിച്ചു നല്‍കിയ പ്രവര്‍ത്തന മികവിന് അഴിയൂര്‍ പഞ്ചായത്തിനെ  ഗ്രീന്‍ കേരള കമ്പനി ആദരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയൂബിനെയും  സെക്രട്ടറി ടി ഷാഹുല്‍ ഹമീദിനെയും ഡിസംബര്‍ 20 ന് കിലയില്‍ നടക്കുന്ന ചടങ്ങില്‍  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ആദരിക്കും. 24,000 കിലോ പ്ളാസ്റ്റിക് ആണ് ഇതുവരെ  ഗ്രീന്‍ കേരള കമ്പനിക്ക് അഴിയൂര്‍ പഞ്ചായത്ത് പൊടിച്ചു നല്‍കിയത്. പ്ലാസ്റ്റിക്കുകള്‍ കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലെ റോഡുപ്രവര്‍ത്തിക്കായാണ് ഉപയോഗിച്ചിട്ടുള്ളത്. 15 അംഗ ഹരിത കര്‍മ്മസേനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.   

date