Skip to main content

മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  കോഴ്സ്, ദൈര്‍ഘ്യം, എന്നീ ക്രമത്തില്‍ - ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് - 6 മാസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി - മൂന്ന് മാസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് - മൂന്ന് മാസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി - അഞ്ച് ആഴ്ച. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. താത്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി.ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ - 0471 2721917, 8547720167, 9388942802. വെബ്സൈറ്റ് - ംംം.രരറരറശ.േീൃഴ.

date