Skip to main content

വൈദ്യുതി മുടങ്ങും

 

കല്ലറ  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഭരതന്നൂർ, ചെറുവാളം, പരപ്പിൽ, മുതുവിള, അരുവിപ്പുറം എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 19) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്വാതീനഗർ, എസ്.എ.പി ക്യാമ്പ്  എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 19) രാവിലെ 9.30  മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

കാച്ചാണി  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറിയകൊണ്ണി, സുരേഷ് ലൈൻ, കാവുനട, ആദിത്യ, മൈലം എൽ.പി.എസ്, വയനാട്ടുകോണം, ഇറയംകോട്. ഐ.റ്റി.സി  എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 19) രാവിലെ 9.30  മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെഞ്ഞാറമൂട് 33 കെ.വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 20) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വെഞ്ഞാറമൂട്, കന്യാകുളങ്ങര എന്നീ സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 2810/2018)

 

date