Skip to main content

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 25 മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ 2019-20 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അഡ്മിഷനായുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 23-ന് രാവിലെ 10 മണി മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1,00,000/- രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ അപേക്ഷിക്കാം. പ്രാക്തന ഗോത്ര വർഗ്ഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസിലേക്കും മറ്റു മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദ വിവരങ്ങളും അപേക്ഷാ ഫാറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡെവലപ്പ്‌മെന്റ് ആഫീസുകളിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ പട്ടികവർഗ്ഗ വികസന ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10.

പി.എൻ.എക്സ്. 187/19

date