ആദര്‍ശ ജീവിതം ആഗ്രഹിക്കുന്നവര്‍ ഗാന്ധിയന്‍ മാര്‍ഗം സ്വീകരിക്കണം: കുരീപ്പുഴ ശ്രീകുമാര്‍
ആശയങ്ങളില്‍ എപ്പോഴും ഉറച്ചു നിന്ന ഗാന്ധിജി ഇന്നത്തെ സമൂഹത്തിന് മാതൃകയാണെന്നും ആദര്‍ശ ജീവിതം ആഗ്രഹിക്കുന്നവര്‍ ഗാന്ധിയന്‍ മാര്‍ഗം സ്വീകരിക്കണമെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വ പരിപാടിയായ രക്തസാക്ഷ്യവുമായി ബന്ധപ്പെട്ട് വൈക്കം ആശ്രമം സ്കൂളില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. പരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്കും സ്വതന്ത്രമായി സംസാരിക്കുന്നവര്‍ക്കും മാതൃകയാണ് അന്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഗാന്ധിജി ഉള്‍പ്പെടെയുള്ള രക്തസാക്ഷികള്‍. ഇവരുടെ ജീവിതം പുതുതലമുറ
അനുകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബു അധ്യക്ഷത വഹിച്ചു. വൈക്കം എം എല്‍ എ സി.കെ ആശ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, നഗരസഭാ കൗണ്‍സിലര്‍ അംബരീഷ്, ആശ്രമം സ്കൂള്‍ പ്രധാന അധ്യാപകന് സനത് എന്നിവര്‍ പങ്കെടുത്തു. സാംസ്ക്കാരിക വകുപ്പും പുരാരേഖാ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് സാഹിത്യ സമ്മേളനം സംഘടിപ്പിച്ചത്.
(കെ.ഐ.ഒ.പി.ആര്-80/19)
- Log in to post comments