Skip to main content

മാന്ദാമംഗലം പള്ളി തര്‍ക്കം :  ഇരുവിഭാഗവും ക്രമസമാധാനം പാലിക്കുമെന്ന്‌  കളക്‌ടര്‍ക്ക്‌ ഉറപ്പുനല്‍കി

മാന്ദാമംഗലം സെന്റ്‌മേരീസ്‌ പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ ഇരുവിഭാഗങ്ങളും തുടര്‍ ദിവസങ്ങളില്‍ ക്രമസമാധാനം പാലിക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ക്ക്‌ ഉറപ്പു നല്‍കി. ഇന്ന്‌ (ജനുവരി 20) പള്ളിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആരാധനയില്‍ നിന്ന്‌ യാക്കോബായ വിഭാഗം പിന്മാറിയതായി യാക്കോബായ വിഭാഗം പ്രതിനിധികള്‍ ജില്ലാകളക്‌ടറെ നേരിട്ടെത്തി അറിയിച്ചു. 
സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഇരുവിഭാഗം പ്രതിനിധികളെയും കഴിഞ്ഞ ദിവസം കളക്‌ടര്‍ പ്രത്യേകം വിളിച്ച്‌ കളക്‌ടറുടെ ചേംബറില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്‌ ഇന്നലെ (ജനുവരി 19) ഉച്ചയ്‌ക്ക്‌ ഇരുവിഭാഗം പ്രതിനിധികളെ വീണ്ടും വിളിച്ച്‌ സംഘര്‍ഷാവസ്ഥ ഉണ്ടാവാതിരിക്കാന്‍ കളക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതേതുടര്‍ന്നാണ്‌ ഇരുവിഭാഗങ്ങളും ക്രമസമാധാനം പാലിക്കാമെന്ന്‌ ഉറപ്പുനല്‍കിയത്‌. 
 

date