Skip to main content

മുച്ചക്ര മെഡിക്കല്‍ ക്യാമ്പ് നടത്തി

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ അനുവദിക്കുന്നതിനുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ക്യാമ്പില്‍ പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ, വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ കരീം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി അമീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശറഫുന്നിസ, മെമ്പര്‍മാരായ പി.എ. നസീറ, കെ.അപ്പുട്ടി, ടി.മരക്കാരുട്ടി, പി.ചന്ദ്രദാസന്‍, ബുഷ്റ ടീച്ചര്‍,  വി.ബാബു, അമ്പലഞ്ചേരി സുലൈഖ, ജമീല മന്ത്രമ്മല്‍, എ.പി. ജമീല, പി. തങ്ക, സി.ഡി.പി.ഒ ജയഭാരതി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ടി.ജി. വിനോദ് ക്യാമ്പിന് നേതൃത്വം നല്‍കി. 50 ഓളം പേര്‍ ഭിന്നശേഷി നിര്‍ണയത്തിനായി എത്തിയിരുന്നു.

 

date