Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈനിലേക്ക്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും  അംശദായം അടയ്ക്കുന്നതിനായി ഓണ്‍ലൈന്‍ പേയ്‌മെന്റ്  സംവിധാനം  ഏര്‍പ്പെടുത്തി.  കേരള സ്റ്റേറ്റ് ഐ.റ്റി മിഷന്റെ  കീഴിലുള്ള  ഇ-ഡിസ്ട്രിക്ട് പദ്ധതി വഴി കേരളത്തിലെ 2800 അക്ഷയ കേന്ദ്രങ്ങള്‍  വഴി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള ഫീസ് നല്‍കിയും, ജില്ലാ ആസ്ഥാനങ്ങളിലുളള 14 ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍ വഴി സൗജന്യമായും ക്ഷേമനിധി അംശദായം അടയ്ക്കുവാന്‍ സൗകര്യം ലഭിക്കും. കൂടാതെ ഇ  ഡിസ്ട്രിക്ട് പബ്ലിക്  പോര്‍ട്ടല്‍ https://edistrict.kerala.gov.in വഴിയും വിഹിതം അടക്കാം.
 ഓണ്‍ലൈന്‍ പേയ്‌മെന്റ് :         www.kmtwwfb.org  എന്ന വെബ്‌സൈറ്റില്‍ e-pay എന്ന ലിങ്ക് വഴി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലേയ്ക്ക് ഉടമ / തൊഴിലാളി അംശദായം  അടക്കാം.

 

date