Skip to main content

പ്രവാസി ക്ഷേമനിധി  മുതിര്‍ന്ന പൗരന്‍മാരെയും ഉള്‍പ്പെടുത്തും                                         പ്രവാസി കമ്മീഷന്‍

 

 

 അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള  പ്രവാസികളെ കൂടി പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പ്രവാസി കമ്മീഷന്‍ അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പി. ഭവദാസന്‍ അറിയിച്ചു. നിലവില്‍ 60 വയസിനു താഴെയുള്ള പ്രവാസികള്‍ക്കാണ് ക്ഷേമനിധിയില്‍ അംഗമാകാന്‍ അര്‍ഹത. കേരളത്തിലെ പ്രവാസികളില്‍ 15 ശതമാനം മാത്രമാണ് ക്ഷേമ നിധി ബോര്‍ഡില്‍ അംഗമായിട്ടുള്ളത്. വയനാട് ജില്ലയില്‍ 2000 പ്രവാസികള്‍ മാത്രമാണ് ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍. ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗമാവാന്‍ കഴിയുക. വര്‍ഷത്തില്‍ 1200 രൂപ വീതം കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും അംശാദായം അടച്ചവര്‍ക്ക് അറുപതു വയസ്സിനു ശേഷം പ്രതിമാസം 2000 രൂപ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്ഷേമനിധി അംഗത്വ കാര്‍ഡ് ലഭിക്കും. പാസ്‌പോര്‍ട്ടിലെ പ്രായവും സ്‌കൂള്‍ രജിസ്റ്ററിലെ പ്രായവും തമ്മില്‍ അന്തരമുള്ള കേസുകളില്‍  സ്‌കൂള്‍ രജിസ്റ്ററിലെ പ്രായം പരിഗണിക്കും.  സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ സത്യാവാങ്മൂലവും ബോര്‍ഡിനു സമര്‍പ്പിക്കണം. 

date