Skip to main content

ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടെ 

അത്യാധുനിക സൗകര്യങ്ങളോടെയാണ് പാലക്കാട് മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 26 കോടി ചെലവിട്ടാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകള്‍ നിര്‍മിച്ചത്. 50260 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഹോസ്റ്റലില്‍ 11 നിലകളാണുള്ളത്. 120 മുറികള്‍, 20 അതിഥി മുറികള്‍, ഡൈനിങ് ഹാള്‍, അടുക്കള, വാര്‍ഡന്‍ ഓഫീസ് എന്നിവയാണ് ഹോസ്റ്റലില്‍ ഉള്ളത്. ലിഫ്റ്റ് സൗകര്യം, സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒരു ഹോസ്റ്റലില്‍ 200 പേര്‍ക്ക് താമാക്കിക്കാനുള്ള സൗകര്യമുണ്ട്. ആണ്‍ കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകള്‍ വലുപ്പത്തിലും സൗകര്യത്തിലും സമാനമാണ്. പൊതുമരാമത്ത് കെട്ടിട വിഭാഗം ആറ് മാസംകൊണ്ടാണ് ബഹുനില കെട്ടിടം പണിതുയര്‍ത്തിയത്. ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത പിന്നാക്ക ക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഹോസ്റ്റല്‍ മുറികള്‍ സന്ദര്‍ശിച്ചു.  സംസ്ഥാനത്തുതന്നെ ഇത്രയും സൗകര്യങ്ങളുള്ള വിദ്യാഭ്യസ ഹോസ്റ്റല്‍ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. 
 

date