Skip to main content

കൊണ്ടോട്ടി താലൂക്ക് അദാലത്ത്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുജന പരാതി പരിഹാര അദാലത്ത് കൊണ്ടോട്ടി താലൂക്കില്‍ 2018 ജനുവരി 20ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും.  അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് നല്‍കാം.
പൊതുജന പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ സബ് ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 21ന് രാവിലെ 10ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ പരിശീലനം നല്‍കുന്നു.  യൂസര്‍ ഐ.ഡിയും പാസ്‌വേഡും ലഭിക്കാത്ത ജീവനക്കാര്‍ ആവശ്യമായ വിവരങ്ങള്‍ സഹിതം എത്തണം.  

 

date