Skip to main content

വൃക്ഷങ്ങള്‍ ലേല വില്പനയ്ക്ക്

തിരുവനന്തപുരം പൂജപ്പുരയിലെ എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമണിന്റെ ഉടമസ്ഥയിലുള്ളതും മുറിച്ച് വില്‍ക്കുന്നതിന് കേരള സോഷ്യല്‍ ഫോറസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനുമതി ലഭിച്ചതുമായ രണ്ട് ആഞ്ഞിലി മരവും ഒരു യൂക്കാലിപ്റ്റസ് മരവും ലേലത്തില്‍ വില്‍ക്കും.

മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ഡിസംബര്‍ ഒമ്പത് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ലേലം പകല്‍ മുന്നൂ മണിക്ക് നടക്കും.  നിരതദ്രവ്യം 25,000/- രൂപ.

 പ്രിന്‍സിപ്പാള്‍, എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമണ്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ഡിസംബര്‍ 19  ഒരു മണിക്ക് മുമ്പ് മുദ്രവച്ച ദര്‍ഘാസുകള്‍ കോളേജ് ഓഫീസില്‍ ലഭിക്കണം. വൃക്ഷങ്ങള്‍ കോളേജ് പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ പത്ത് മണിക്കും വൈകുന്നേരം നാല് മണിക്കും ഇടയിലുള്ള സമയത്ത് പരിശോധിക്കാം.

പി.എന്‍.എക്‌സ്.5275/17

date