Post Category
സര്‍വ്വേ വിഭാഗം അദാലത്ത് ഇന്ന്
കൊച്ചി: കണയന്നൂര്‍ താലൂക്കിന് കീഴിലുള്ള റീ-സര്‍വ്വേ പരാതികള്‍ അടക്കം വിവിധ ലാന്‍ഡ് റെക്കോര്‍ഡ് മെയിന്റെനന്‍സ് (എല്‍.ആര്.എം) കേസുകളില്‍ തീര്‍പ്പ് കല്പ്പിക്കുന്നു. ഇന്ന് താലൂക്ക് സര്‍വ്വേ വിഭാഗത്തില്‍ നടക്കുന്ന അദാലത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള 150ഓളം പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കും.
രാവിലെ 11മണിക്ക് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള അദാലത്ത് ഉദ്ഘാടനം ചെയ്യും. പഴയ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അദാലത്തില്‍ 2014 മുതലുള്ള കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ച് അപേക്ഷകര്‍ക്ക് ഉത്തരവ് കൈമാറും.
date
- Log in to post comments