Skip to main content

ചെങ്ങന്നൂരിൽ സ്റ്റേഡിയ നിർമ്മാണോദ്ഘാടനം 25 ന്

ചെങ്ങന്നുർ:ചെങ്ങന്നൂർ നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.പരിപാടിയുടെ  സ്വാഗത സംഘം രൂപീകരിച്ചു. ാരവാഹികളായി

മന്ത്രിമാരായ ജി സുധാകരൻ ,തോമസ് ഐസക്ക്, പി  തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നഗരസഭചെയർമാൻജോൺമുളങ്കാട്ടിൽ(രക്ഷാധികാരികൾ),സജി ചെറിയാൻ എം .എൽ. എ (ചെയർമാൻ), ആർ.ഡി.ഒ അതുൽ എസ് സ്വാമിനാഥ് (ജനറൽ കൺവീനർ), ജി .വിവേക്, തഹസീൽദാർ കെ .ബി ശശി, നഗരസഭ സെക്രട്ടറി ജി ഷെറി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

 

തൊഴിൽ ഉറപ്പാക്കാൻ കുടുംബശ്രീ തൊഴിൽ മേള

 

ആലപ്പുഴ: ഇസാഫ്  ഡി.ഡി.യു-ജി.കെ.വൈ  കുടുംബശ്രീ മുഖേന  നടത്തുന്ന തൊഴിൽ  പരിശീനത്തിന്റെ ഭാഗമായുള്ള  തൊഴിൽ മേള   ചൊവ്വാഴ്ച  രാവിലെ പത്തിന്  കായംകുളം റോട്ടറി ക്ലബ്ബിൽ നടക്കും .അമ്പലപ്പുഴ ,  മുതുകുളം,ഹരിപ്പാട്, ഭരണിക്കാവ് ബ്ലോക്കിൽ  ഉൾപ്പെട്ടവർക്കാണ് മേള നടത്തുന്നത്.ബാങ്കിങ് ഫിനാൽഷ്യൽ  സർവ്വീസസ്  , ഇൻഷുറൻസ് കോഴ്‌സിലേക്കുള്ള  അപേക്ഷകളാണ്  ക്ഷണിച്ചിരിക്കുന്നത്.പതിനെട്ടിനും  മുപ്പത്തിയഞ്ചിനും  ഇടയിൽപ്രായമുള്ള സ്ത്രീകൾക്കും  പുരുഷൻമാർക്കും  അപേക്ഷിക്കാം.എസ് .സി, എസ്. ടി പിന്നാക്ക  വിഭാഗ  കുടുംബങ്ങൾക്ക് മാത്രമാണ് അവസരം .ബികോം, ബി.എ ഇക്കോണമികസ് , സ്റ്റാറ്റിസ്റ്റിക്സ്, എംകോം, എം.ബി.എ അല്ലെങ്കിൽ  ബിരുദം  തുടങ്ങിയവയാണ് യോഗ്യത .ഇസാഫ് ആപ്റ്റിറ്റിയൂഡ് പരീക്ഷയുടെ മാർക്കിന്റെ  അടിസ്ഥാനത്തിലാണ് പ്രവേശനം  . പരിശീലനം വിജയകരമായി  പൂർത്തിയാക്കുന്ന  വിദ്യാർത്ഥികൾക്ക് പരിശീലനത്തിന്  ശേഷം  പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ജോലി ലഭിക്കും. യോഗ്യരായ  ഉദ്യോഗാർത്ഥികൾക്ക് ഇസാഫ്  ബാങ്ക്, ഇസാഫ്  കോപ്പറേറ്റീവ്  എന്നിവയിൽ ജോലി ലഭിക്കുന്നതാണ്. തൊഴിൽ  നേടുന്നവർക്ക്  മാസ വരുമാനമായി  10000  രൂപയും   മറ്റ് ആനുകൂല്യങ്ങളും  ലഭിക്കും. ആറ്  മാസമാണ്  കോഴ്‌സ് കാലാവധി. ഫെബ്രുവരി  25ന് പരിശീലനം ആരംഭിക്കും. വിവരങ്ങൾക്ക് : 9605603501 , 919656203052.

date