Skip to main content

നാഷണൽ സ്റ്റുഡൻറ്സ് പാർലമെൻറി'ന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാകും

* ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ 'ഫെസ്റ്റിവൽ ഓൺ ഡെമോക്രസി'യിലെ രണ്ടാമത്തെ പരിപാടിയായ 'നാഷണൽ സ്റ്റുഡൻറ്സ് പാർലമെൻറ്-കേരള 2019' ഇന്നുമുതൽ 25 വരെ നടക്കും. രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്ന് ഓൺലൈനായി അപേക്ഷിച്ച് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം വിദ്യാർഥികൾ നാഷണൽ സ്റ്റുഡൻറ്സ് പാർലമെൻറിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള നിയമസഭാ സമുച്ചയത്തിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായാണ് പരിപാടികൾ. 20ൽ അധികം സംസ്ഥാനങ്ങളിലെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

ശനിയാഴ്ച രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ മെമ്പേഴ്‌സ് ലോഞ്ചിൽ ഗവർണർ പി. സദാശിവം ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക, പാർലമെൻററി കാര്യ, പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമമന്ത്രി എ.കെ. ബാലൻ മുഖ്യപ്രഭാഷണം നടത്തും. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യൂണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹഖ്, എം.ഐ.ടി പൂനെ എക്‌സിക്യൂട്ടീവ് പ്രസിഡൻറ് രാഹുൽ വി. കാരാട് എന്നിവർ സംസാരിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറയും. 

നിയമനിർമാണനടപടികൾക്കപ്പുറം ജനാധിപത്യത്തിന്റെ മൂല്യങ്ങളും സാധ്യതകളും പൊതു സമൂഹത്തിൽ പ്രസരിപ്പിക്കുന്നതിന്റെ ശ്രമമാണ് പരിപാടിയെന്ന് സ്പീക്കർ പറഞ്ഞു. പരിപാടിയുടെ മൂന്നു ദിവസങ്ങളിലും രാജ്യത്തെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ജനാധിപത്യത്തിന്റെ വിവിധതലങ്ങളും പ്രായോഗികവശങ്ങളും സാധ്യതകളും സംബന്ധിച്ച് വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. പ്ലീനറി, റീജിയണൽ സെഷനുകളിലെ തുറന്ന ചർച്ചയിലൂടെയും സംവാദങ്ങളിലൂടെയും വിദ്യാർഥികൾക്ക് പ്രമുഖ വ്യക്തികളുമായി ആശയവിനിമയത്തിന് അവസരമുണ്ട്.  ഓരോ ദിവസത്തെയും ചർച്ചാപരിപാടിക്കുശേഷം പ്രതിനിധികളിലെ കലാവാസനയുള്ള വിദ്യാർഥികൾക്ക് കലാപരിപാടി അവതരിപ്പിക്കാൻ അവസരമുണ്ട്. വിദ്യാർഥികൾക്ക് അനൗപചാരിക ആശയവിനിമയത്തിന് അവസരമേകുന്ന 'യൂത്ത് ടു യൂത്ത് കണക്ട് - റിംഗ്സ് ഓഫ് ഫയർ' പരിപാടിയുമുണ്ടാകും. 

23ന് 11.30ന് പ്ലീനറി സെഷനിൽ 'ദി ഐഡിയ ഓഫ് ഇന്ത്യ' എന്ന വിഷയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ എം.ആർ. രാഘവ വാര്യർ, ഡി. രാജ എം.പി, മുൻ എം.പി അബ്ദുസ്സമദ് സമദാനി എന്നിവർ വിഷയാവതരണം നടത്തും. 

മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കവിതാ കൽവകുന്ദ്‌ല എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, സ്വാമി അഗ്‌നിവേശ് തുടങ്ങിയവർ സംബന്ധിക്കും.

ഉച്ചയ്ക്ക് 2.30 മുതൽ മൂന്നു റീജിയണൽ സെഷനുകളിൽ എം.പിമാരായ വി. മുരളീധരൻ, ബിനോയ് വിശ്വം, കെ. സോമപ്രസാദ്, കവിതാ കൽവകുന്ദ്‌ല, സ്വാമി അഗ്നിവേശ്, സഞ്ജയ് സെഗാൾ, ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ, ഡോ. രാജൻ ഗുരുക്കൾ, ജോൺ ബ്രിട്ടാസ്, കെ.പി. മോഹനൻ തുടങ്ങിയവർ സംസാരിക്കും. 

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, കെ.കെ. ശൈലജ ടീച്ചർ, കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽകുമാർ, ജി. സുധാകരൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, കെ.എം. മാണി തുടങ്ങിയവർ സംബന്ധിക്കും. 

24നുള്ള റീജിയണൽ സെഷനുകളിൽ യു.കെ. കൊവെൻട്രി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രോ-വൈസ് ചാൻസലർ ഡോ. ആൻഡ്രൂ ടർണർ, കേരള യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടേഷണൽ ബയോളജി ആൻറ് ബയോ-ഇൻഫർമാറ്റിക്‌സ് മേധാവി ഡോ. അച്യൂത്ശങ്കർ എസ്. നായർ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഒമാൻ മിഡിൽ ഈസ്റ്റ് കോളേജ് ഡീൻ ഡോ. ജി.ആർ. കിരൺ, മുൻ മന്ത്രി എം.എ. ബേബി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഓൾ ഇന്ത്യ കിസാൻ സഭ ജോയിൻറ് സെക്രട്ടറി വിജൂ കൃഷ്ണൻ, ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, യൂണിസെഫ് തമിഴ്‌നാട്-കേരള ചീഫ് ജോബ് സക്കറിയ എന്നിവർ സംസാരിക്കും. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി ജലീൽ, ജെ. മേഴ്‌സിക്കുട്ടി അമ്മ, ടി.പി. രാമകൃഷ്ണൻ, എം.എം.മണി, എ.സി. മൊയ്തീൻ തുടങ്ങിയവർ സംബന്ധിക്കും. 

ഉച്ചക്ക് മൂന്നിന് പ്ലീനറി സെഷനിൽ യുവാക്കളും രാഷ്ട്രീയവും എന്ന വിഷയത്തിൽ കെ.കെ. രാഗേഷ് എം.പി, കെ. മുരളീധരൻ എം.എൽ.എ, ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി, കനയ്യ കുമാർ, യൂത്ത് കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം തുടങ്ങിയവർ സംബന്ധിക്കും. 

25ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ സമാപനസമ്മേളനത്തോടനുബന്ധിച്ച് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് ഓഫ് ഡെമോക്രസി ഘോഷയാത്രയും കലാപരിപാടികളും ഉണ്ടാകും. രാവിലെ ഒൻപതിന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി മാർച്ച് ഓഫ് ഡെമോക്രസി നിയമസഭാ അങ്കണത്തിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. 10 മണിമുതൽ സൂര്യ കൃഷ്ണമൂർത്തി ഒരുക്കുന്ന ദേശീയ നൃത്ത സംഗീത പരിപാടി 'സിംഫണി ഫോർ ഹാർമണി' നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. 

11 മണിക്ക് നിശാഗന്ധിയിൽ സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. സീതാറാം യെച്ചൂരി, വി.എം. സുധീരൻ, എം.പിമാരായ ഡോ. ശശി തരൂർ, എം.ബി രാജേഷ്, ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി, എം.ഐ.റ്റി പൂനെ എക്‌സിക്യൂട്ടീവ് പ്രസിഡൻറ് രാഹുൽ വി. കാരാട് തുടങ്ങിയവർ സംബന്ധിക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് നന്ദിയും പറയും.

പി.എൻ.എക്സ്. 668/19

date