Skip to main content

മഹിളാ പ്രധാന്‍, എസ് എ എസ് ഏജന്റുമാര്‍ക്ക്  ഉപഹാരം നല്‍കി

  ജില്ലയില്‍ 2017-18 സാമ്പത്തിക വര്‍ഷം ദേശീയ സമ്പാദ്യപദ്ധതിയില്‍ ജില്ലാതലത്തിലും ബ്‌ളോക്ക് തലത്തിലും ഏറ്റവും കൂടുതല്‍ നിക്ഷേപം സ്വരൂപിച്ച മഹിളാപ്രധാന്‍, എസ് എ എസ് ഏജന്റുമാര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉപഹാരം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേശിയ സമ്പാദ്യപദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ മികച്ച എം പി കെ ബി വൈ ഏജന്റിനുള്ള പുരസ്‌ക്കാരം കെ കെ ഭാരതിക്കും എസ് എ എസ് ഏജന്റിനുള്ള പുരസ്‌ക്കാരം അഹ്‌സന ബാനുവിനും നല്‍കി. രണ്ടാമത്തെ മികച്ച എം പി കെ ബി വൈ ഏജന്റിനുള്ള പുരസ്‌ക്കാരം ഒ ശോഭനയ്ക്കും  എസ് എ എസ് ഏജന്റിനുള്ള പുരസ്‌ക്കാരം   രവിരാജിനും നല്‍കി. ഹെഡ് ക്വാട്ടേഴ്‌സ് തലത്തിലും ബ്‌ളോക്ക് പഞ്ചായത്ത് തലത്തിലുമുള്ള മികച്ച ഏജന്റുമാരായ മെഹര്‍ബാന്‍ പി പി , ജെസ്സി പി, ശ്രീദേവി കെ കെ, ലക്ഷ്മി എന്‍, ബാലാമണി വി, ശ്യാമള സി കെ, ലാലി ജോസഫ്, ഇന്ദിര ടി കെ, ജയശ്രീ പി ഭട്ട്, പ്രസന്നകുമാരി എന്‍ പി, ഗംഗാദേവി ടി കെ എന്നിവര്‍ക്കും ഉപഹാരം നല്‍കി. കാസര്‍കോട് ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് എം ഉമ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, ദേശീയ സമ്പാദ്യപദ്ധതി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍, മഞ്ചേശ്വരം ബി ഡി ഒ ഇന്‍ ചാര്‍ജ് നൂതനകുമാരി, കാസര്‍കോട്് ബ്‌ളോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയരാജ് എം നായര്‍ എന്നിവര്‍ സംസാരിച്ചു. 

date