Skip to main content
നെഹ്‌റു യുവകേന്ദ്രയുടെയും ചെന്താരകം കലാ-കായിക കേന്ദ്രം അണിഞ്ഞയുടെയും സംയുക്താഭിമുഖ്യത്തില്‍ അണിഞ്ഞ തോട് ശുചീകരിച്ചപ്പോള്‍.

അണിഞ്ഞ തോട് ശുചീകരിച്ചു

നെഹ്‌റു യുവകേന്ദ്രയുടെയും ചെന്താരകം കലാ-കായിക കേന്ദ്രം അണിഞ്ഞയുടെയും സംയുക്താഭിമുഖ്യത്തില്‍ അണിഞ്ഞ തോട് ശുചീകരിച്ചു.നവീകരിച്ചു.വൃക്ഷങ്ങളും പ്ലാസ്റ്റിക്കുകളും നിറഞ്ഞതോടെ തോട് മലിനമായ അവസ്ഥയിലായിരുന്നു.ചെന്താരക അണിഞ്ഞയുടെ പ്രവര്‍ത്തകര്‍ വലിയ തോട് മുതല്‍ കുണ്ടൂണി വരെയുള്ള തോട് ശുചീകരിച്ചു.
മഹാത്മാഗാന്ധി സ്വച്ഛതാ മഹാ അഭിയാന്‍ ശ്രമദാന ക്യാമ്പയിന്‍ പരിപാടി ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്ലബ് പ്രവര്‍ത്തകരേ അഭിനന്ദിക്കുകയും ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ജില്ലയിലെതന്നെ മികച്ച ക്ലബ് ആയി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ക്ലബ്ബ് പ്രസിഡന്റ് (എന്‍. വൈ. കെ, എന്‍.വൈ.വി) ടി.നവീന്‍ രാജ് അധ്യക്ഷനായി.സെക്രട്ടറി സൗരവ് സ്വാഗതം പറഞ്ഞു.വിനീത്, മഹേഷ് എന്നിവര്‍ സംസാരിച്ചു. നിഖില്‍ രാജ് നന്ദിയും പറഞ്ഞു.

date