Skip to main content

പൊതു തിരഞ്ഞെടുപ്പ്: വിവിധ ഇനങ്ങളുടെ നിരക്കുകൾ അംഗീകരിച്ചു

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളുടെ നിരക്കുകൾ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ  കൂടിയായ  ജില്ല കളക്ടറുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫീസറുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അംഗീകരിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ല ഇൻഫർമേഷൻ ഓഫീസർ, മറ്റ് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ല കളക്ടറുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. (വെബ്‌സൈറ്റ് https://alappuzha.nic.in )

 

date