Skip to main content

ആദായ നികുതി: 15 എച്ച്.ഫോറം മാർച്ച് 25നകം നൽകണം

ആലപ്പുഴ: ചെങ്ങന്നൂർ ജില്ല ട്രഷറിയിലും ഇതിന്റെ പരിധിയിലുമുള്ള സബ് ട്രഷറികളും സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ള ആദായ നികുതി പരിധിക്ക് താഴെയുള്ള നിക്ഷേപകർ ആദായ നികുതിയിൽ നിന്നും ഒഴിവാക്കുന്നതിനായി 2019-2020 സാമ്പത്തിക വർഷത്തേിലേക്കുള്ള 15 ജി അല്ലെങ്കിൽ 15 എച്ച്.ഫോറം മാർച്ച് 25നകം ബന്ധപ്പെട്ട ട്രഷറികളിൽ നൽകണം. ഫോറം സമർപ്പിക്കാത്ത സ്ഥിരം നിക്ഷേപകർക്ക് മാസം തോറും നൽകുന്ന പലിശയിൽ നിന്നും  (വാർഷിക പലിശ 5000 രൂപയ്ക്ക് മുകളിൽ) ഏപ്രിൽ ഒന്നു മുതൽ കേന്ദ്രീകൃത സംവിധാനം വഴി ആദായ നികുതി കുറവ് ചെയ്യുന്നതാണെന്ന് ജില്ല ട്രഷറി ഓഫീസർ അറിയിച്ചു.

 

date