Skip to main content

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും ഉടമകള്‍ക്കും അംശാദായം ഒടുക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയ സാഹചര്യത്തില്‍ അക്ഷയ സെന്ററുകള്‍ വഴി സര്‍ക്കാര്‍ നിശിചയിച്ചിട്ടുളള ഫീസ് നല്‍കിയും, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി സൗജന്യമായും ക്ഷേമനിധി അംശാദായം അടയ്ക്കുവാന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.  കൂടാതെ ഇ-ഡിസ്ട്രിക് പബ്ലിക് പോര്‍ട്ടല്‍ (https://edistrict.kerala gov.in) വഴിയും വിഹിതം ഒടുക്കാം. www.kmtwwfb.org എന്ന വെബ്‌സൈറ്റില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്  എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ, ഈ ബാങ്കുകളുടെ ശാഖകളില്‍ വാഹന നമ്പര്‍ നല്‍കിയോ അംശാദായം ഒടുക്കാം.  ബോര്‍ഡ് സ്വന്തമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ (kmtwwfb) വഴിയും വിഹിതം ഒടുക്കാം.  ഈ സൗകര്യം തൊഴിലാളികള്‍ പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date