Skip to main content

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ജില്ലയില്‍ നൂറില്‍ നൂറ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം രേഖപ്പെടുത്തിയത് നൂറു ശതമാനം വോട്ട്. മണ്ഡലത്തില്‍ ആകെ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരാണ് സമ്മതിദാനാവകാശം നേടിയെടുത്തിരുന്നത്. നക്ഷത്ര, അയ്യപ്പന്‍, ആന്‍ മരിയ എന്നിവര്‍. ഇവര്‍ മൂന്നുപേരും ഇന്നലെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് വോട്ട് ചെയ്യാനുളള അവസരം ജില്ലാ ഭരണകൂടം അവസരമൊരുക്കിയത്.
നക്ഷത്ര അടൂര്‍ ആനന്തപ്പള്ളിയിലെ 81ാം ബൂത്തിലും അയ്യപ്പന്‍ ചുട്ടിപ്പാറ കോളേജ് ഓഫ് അപ്ലൈയ്ഡ് സയന്‍സ് 155ാം ബൂത്തിലും, ആന്‍ മരിയ കാഞ്ഞിരപ്പള്ളിയിലുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

 (ഇലക്ഷന്‍: 249/19)
 

date