Skip to main content

എം.ജി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി ക്ക് കീഴിൽ എം.ജി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കട്ടപ്പന (04868-250160) അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ രജിസ്‌ട്രേഷൻ ഫീസായി മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി-എസ്.ടി വിഭാഗക്കാർക്ക് 200/- രൂപ) ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതാത് കോളേജുകളിൽ ലഭിക്കും.
പി.എൻ.എക്സ്. 1410/19

date