Skip to main content

ജഗതി ബധിര വിദ്യാലയത്തിൽ ഒഴിവ്

 
തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക് തസ്തികകളിലാണ് ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, കുക്ക്, സ്വീപ്പർ കം സ്‌കാവഞ്ചർ, എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് എൻ.വി. ടീച്ചർ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട രേഖകളുമായി 27ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:0471-2325717, 0471-2324495
പി.എൻ.എക്സ്. 1455/19

date