Post Category
വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം
പാമ്പാടി, പള്ളം, ഏറ്റുമാനൂര്‍ ബ്ലോക്കുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലും താമസിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് പി.എം.ഇ.ജി.പി പദ്ധതി പ്രകാരം വ്യവസായ/സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 55 വയസ് കഴിയാത്തവരും എട്ടാം ക്ലാസ് വിജയിച്ചവരുമായിരിക്കണം. നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കോട്ടയം താലൂക്ക് വ്യവസായ ഓഫീസില്‍ ജൂണ്‍ 22നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9539200534
date
- Log in to post comments