Skip to main content

സാഹിത്യസമ്മേളനവും സെമിനാറും 22ന്

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സമ്മേളനവും സെമിനാറും 22 ന് ഉച്ചകഴിഞ്ഞ് 2.30 ന്  സ്‌കില്‍സ് എക്‌സലന്‍സ് സെന്ററില്‍ നടക്കും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം ഡയറക്ടര്‍ ടോം ജോസ് അദ്ധ്യക്ഷത വഹിക്കും. കവി ഡോ. സുരേഷ് മൂക്കന്നൂര്‍ പി. എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തും. വര്‍ദ്ധിച്ചുവരുന്ന സാംസ്‌കാരിക അധിനിവേശവും എഴുത്തുകാരും എന്ന വിധിയെക്കുറിച്ച് റിട്ട. പഞ്ചായത്ത് സെക്രട്ടറി  എ. എസ്. സുബ്രഹ്മണ്യന്‍ പ്രബന്ധം അവതരിപ്പിക്കും. അംഗങ്ങള്‍ സ്വന്തം കവിതകളും കഥകളും അവതരിപ്പിക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്  കീഴിലുള്ള  കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, ഗ്രാമപഞ്ചായത്തുകളിലെയും അങ്കമാലി നഗരസഭയിലേയും സമീപത്തുള്ള മറ്റ് പ്രദേശങ്ങളിലെയും എഴുത്തുകാരുടെ കൂട്ടായ്മയാണ് ബ്ലോക്ക് പഞ്ചായത്ത് റൈറ്റേഴ്‌സ് ഫോറം

date