Skip to main content

ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍; രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വരെ മാത്രം

ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും മൂന്നു വര്‍ഷം ഗാരന്റിയുള്ള എല്‍.ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി യിലൂടെ വിതരണം ചെയ്യുന്നു.  തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായോ റീഡിംഗ് എടുക്കാന്‍ വരുന്ന മീറ്റര്‍ റീഡര്‍ മുഖാന്തിരമോ അല്ലെങ്കില്‍ കെ.എസ്.ഇ.ബി വെബ് സൈറ്റിലൂടെയോ (www.kseb.in) രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വരെ മാത്രം.
കേരള സര്‍ക്കാരും കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി  ബോര്‍ഡ് ലിമിറ്റഡ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെയും പങ്കാളിത്തത്തോടെ ഊര്‍ജ്ജ സംരക്ഷണവും  പരിസ്ഥിതിയോടുള്ള ഐക്യദാര്‍ഢ്യവും ഉറപ്പുവരുത്തിയാണ് എല്‍.ഇ.ഡി ബള്‍ബ് വിതരണം. ഉപയോഗ ശൂന്യമാക്കി വലിച്ചെറിഞ്ഞു മാലിന്യമാകാനിടയുള്ള  പഴയ ഫിലമെന്റ് ബള്‍ബുകളും മെര്‍ക്കുറി അടങ്ങിയ സി.എഫ്.എല്‍ ബള്‍ബുകളും തിരിച്ചെടുത്ത് അപകടരഹിതമായി സംസ്‌ക്കരിക്കും.

 

date