Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2019-20 അധ്യയന വര്‍ഷം കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍  നമ്പരും സഹിതം  ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  യു ജി സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. യു ജി സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.   ഫോണ്‍: 0467-2241345.
പി എന്‍ സി/2064/2019

കമ്പ്യൂട്ടര്‍ കോഴ്‌സ്
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ  കീഴില്‍ ജില്ലയിലെ പിലാത്തറയില്‍  പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും  സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി  നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പി ജി ഡി സി എ, ഡി സി എ, ഡാറ്റ എന്‍ട്രി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ ജൂണ്‍ 29 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. എസ് സി വിദ്യാര്‍ഥിനികള്‍ക്ക്  കോഴ്‌സ് സൗജന്യമായിരിക്കും.ഫോണ്‍: 0497 2800572, 9496015018.
പി എന്‍ സി/2065/2019

ഉപഭോക്തൃ വിലസൂചിക
2019 ഏപ്രില്‍ മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാന വര്‍ഷം(2011-12=100) യഥാക്രമം 172, 169, 160 (പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 347, 341, 325, 338) ആണെന്ന് ജില്ലാ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/2066/2019

ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി ഗവ.കോളേജില്‍ അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരെയും പരിഗണിക്കും.  കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 21 ന് രാവിലെ 11 മണിക്ക്  കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0490 2393985.
പി എന്‍ സി/2067/2019

മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ ആവശ്യമുണ്ട്
ആറളം ഫാം ഹോമിയോ ആശുപത്രിയിലേക്ക് ഡി ടി പി ജോലി അറിയുന്ന മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ  ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ആറളം ഫാമിനകത്തോ പരിസരത്തോ താമസിക്കുന്നവര്‍ക്ക് മുന്‍ഗണ.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 ന് രാവിലെ 10.30 ന് ആറളം ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.  ഫോണ്‍: 0497 2711726. 
പി എന്‍ സി/2068/2019

ഹോമിയോ ഡോക്ടര്‍ ഒഴിവ്
ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഹോമിയോ ഡോക്ടറെ നിയമിക്കുന്നു.  എം ഡി (ഹോമിയോ) പെഡിയാട്രിക്‌സ്, പ്രാക്ടീസ് ഓഫ് മെഡിസിന്‍ എന്നിവയിലേതെങ്കിലുമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 25 ന് രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.  ഫോണ്‍: 0497 2711726. 
പി എന്‍ സി/2069/2019

വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരംകുളങ്ങര, മഠത്തുംപടി, തീരദേശം, പറമ്പത്ത്, പറമ്പത്ത് കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 20) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 20) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മായന്‍മുക്ക്, ജയന്‍പീടിക, ഇടക്കാനാമ്പേത്ത്, കച്ചേരിപറമ്പ്, ഏച്ചൂര്‍ കോട്ടം, കൊട്ടനച്ചേരി, കൈപ്പക്കേനിമെട്ട, കോയോട്ട്പാലം, ചെമ്മാടം, പള്ളിയത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 20) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തലമുണ്ട, കുന്നത്ത്ചാല്‍, കുറുക്കന്‍മൊട്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 20) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേലേരിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 20) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുംചാല്‍, കുന്നരു, കുഞ്ഞിമതിലകം, ഇടമുട്ട്, പട്ടുവംകടവ്, പടിഞ്ഞാറെചാല്‍, പൂത്താട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 20) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2070/2019

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍; 
ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ജില്ലയില്‍ നിലവില്‍ വന്നു. എല്ലാ സ്വകാര്യ ആശുപത്രി, ലബോറട്ടറി, ദന്തല്‍ സ്ഥാപന മേധാവികളും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം അവരുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണിവരെ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം ലഭിക്കും. ഫോണ്‍. 0497 2700194.
പി എന്‍ സി/2071/2019

ക്യാമ്പ് ഫോളോവര്‍ ഒഴിവ്
കണ്ണൂര്‍ കെ എ പി നാലാം ബറ്റാലിയന്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ വിവിധ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  താല്‍പര്യമുള്ള പുരുഷന്‍മാര്‍ ജൂണ്‍ 21 ന്  രാവിലെ 10 മണി മുതല്‍ ബറ്റാലിയനില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം  കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ തസ്തികകളിലാണ് നിയമനം.  മുന്‍പരിചയമുള്ളവര്‍ രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന്‍ ആസ്ഥാനത്ത് എത്തണം.  ഫോണ്‍: 0497 2781316.
പി എന്‍ സി/2072/2019

സൗജന്യ ടെക്‌നിക്കല്‍ സെഷന്‍
കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വെ ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ലിനക്‌സ്, അുമരവല, ങ്യ ടഝഘ, ജഒജ ടെക്‌നോളജികളില്‍ ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് ടെക്‌നിക്കല്‍ സെഷന്‍ നടത്തുന്നു.  ഐ ടി രംഗത്ത് താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍: 8089245760.
പി എന്‍ സി/2073/2019

കുടുംബശ്രീയുടെ 5000 പേനകള്‍ കിലയിലേക്ക്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സിലെ കുട്ടികള്‍ നിര്‍മ്മിച്ച 5000 പേപ്പര്‍ പേനകള്‍ കിലയിലേക്ക്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും പുനരധിവാസവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ബഡ്‌സ്/ബി ആര്‍ സി. ജില്ലയിലെ 23 ബഡ്‌സ്/ബി ആര്‍ സി സ്ഥാപനങ്ങളിലെ 100ഓളം കുട്ടികള്‍ ചേര്‍ന്ന് 15 ദിവസം പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ്  5000 പേനകള്‍ സമയബന്ധിതമായി നിര്‍മ്മിച്ച്  നല്‍കിയിരിക്കുന്നത്. ഒരു പേനയ്ക്ക് ഏഴ് രൂപ എന്ന നിരക്കിലാണ് വിപണനം നടത്തുന്നത്.
പി എന്‍ സി/2074/2019

ഉന്നത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നു
എസ് എസ് എല്‍ സി പരീക്ഷയില്‍ 10 എ പ്ലസ്, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസും പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളി പാസ് ബുക്ക് പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 20 ന് മുമ്പ് അതാത് ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
പി എന്‍ സി/2075/2019

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
തലശ്ശേരി ഗവ.കോളേജില്‍ 2019-അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ജൂണ്‍ 21 ന് നടക്കും.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം.
പി എന്‍ സി/2076/2019

date