Skip to main content

പഠനമുറി പദ്ധതി- നിലമ്പൂരില്‍ 33 പേര്‍ക്കു സഹായം നല്‍കി - മന്ത്രി

പട്ടികജാതി വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമ്പൂര്‍ മണ്ഡലത്തിനലെ 33 പേര്‍ക്ക് ധനസഹായം അനുവദിച്ചതായി പട്ടികജാതി, പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ അറിയിച്ചു.  പി.വി.അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലമ്പൂര്‍ ബ്ലോക്കില്‍ 21 പേര്‍ക്കും കാളികാവ് ബ്ലോക്കില്‍ 12 പേര്‍ക്കുമാണ് ധനസഹായം നല്‍കിയത്. വഴിക്കടവ് പഞ്ചായത്തിലെ കോരന്‍കുന്ന് പട്ടികജാതി കോളനിയെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

 

date