Skip to main content

ഐ.ടി.ഐ അഡ്മിഷന്‍

 

ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷനുള്ള ഏക/ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള  കൌണ്‍സിലിംങ്ങ് (ഇന്‍ഡക്‌സ് മാര്‍ക്ക് അനുസരിച്ച്) ജൂലൈ 18  ന്  നടത്തും.   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 250 ഉം അതിന് മുകളിലുള്ളവരും ജവാന്‍ കാറ്റഗറിയില്‍   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 155, ഓര്‍ഫന്‍ കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 125, സ്‌ക്കൌട്ട് ആന്റ് ഗൈഡ് കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 225 (പ്രസിഡന്റിന്റെ ബാഡ്ജ് ഉള്ളവര്‍), എസ്.ടി. കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 210  ഉം അതിന് മുകളിലുള്ളവരും ഒറിജിനല്‍ സെര്‍ട്ടീഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ  സഹിതം രാവിലെ 8 മണിക്ക് ഐ.ടി.ഐ യില്‍ ഹാജരാകണം.   

   

 

നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം 18 ന്

 

സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുളള എം.എല്‍.എ എസ് ശര്‍മ്മ ചെയര്‍മാനായുളള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ജൂലൈ 18ന് രാവില 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകസംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, table@niyamasabha.nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം. 

 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍

 

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ്സ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളതുമായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്ന് ഹെല്‍ത്ത് പ്രൊമോട്ടറുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ജൂലൈ 19 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ യോഗ്യത, വയസ്സ്, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പകര്‍പ്പ് സഹിതം അഭിമുഖത്തിനായി എത്തണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 50 നും മദ്ധ്യേ. നിയമന കാലാവധി പരമാവധി ഒരു വര്‍ഷം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ കോടഞ്ചേരി/പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 9625 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍ - 0495 2376364. 

date