Skip to main content

തലോറിൽ സർഫാസി നിയമമപ്രകാരമുളള ജപ്തി നടപടി: സ്വമേധയാ കേസെടുക്കുമെന്ന് വനിതകമ്മീഷൻ

തലോറിൽ സ്ത്രീകളും ചെറിയ കുട്ടികളും മാത്രം അടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെതിരായി പഞ്ചാബ് നാഷ്ണൽ ബാാങ്കിൻെ്‌റ നേതൃത്വത്തിൽ സർഫാസി നിയമമപ്രകാരമുള്ള ജപ്തി നടപടികളെ സംബന്ധിച്ചും വീട്ടിലെ വൈദ്യുതി കണക്ഷൻ പത്ത് വർഷമായി കെഎസ്ഇബി വിച്ചേദിച്ചതുമായ വിഷയത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. വൈദ്യുതി കണക്ഷൻ വിച്ചേദിച്ച സംഭവത്തിൽ ഉടൻ കെഎസ്ഇബി ഒല്ലൂർ സെക്ഷൻ അധികൃതരോട് വിശദ്ധീകരണം തേടുമെന്നും കണക്ഷൻ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ദേശീയപാതയേരാത്ത് 2 കോടിക്ക് മുകളിൽ വിലയുള്ള തലോറിലെ 23.5 സെൻ്‌റ സ്ഥലമാണ് ബാങ്ക് ലേലത്തിൽ വയ്ക്കാൻ തയ്യാറെടുക്കുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് 30 ലക്ഷം രൂപ ഈടാക്കി ബാക്കി തുക കുടുംബത്തിന് നൽകുന്ന നിലയിലുള്ള നടപടികൾ ബാങ്ക് സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യെപ്പട്ടു. കാഴ്ച്ചവൈകല്ല്യമുള്ള കുട്ടി ഉൾപ്പടെയുള്ള കുടുംബത്തിനോട് മനുഷ്യതപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും കമ്മീഷൻ പറഞ്ഞു. 
കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റൻ്‌റ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന അസിസ്റ്റൻ്‌റ എഞ്ചിനീയറായ വനിതയുടെ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതിനു ശേഷം നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചു. നിയമപരമായി വിവാഹം വേർപ്പെടുത്താതെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ഇതേതുടർന്ന് കോടതി തനിക്ക് പ്രതിമാസം 3000 രൂപ നൽകാൻ ആവശ്യപ്പെട്ടിട്ടും അത് നൽകുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ ഈ വ്യക്തിേയാട് കമ്മീഷന് മുമ്പാകെ ഹാജരാകാൻ സമൻസ് അയക്കും. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ വട്ടപ്പാറയിൽ വഴിതർക്കത്തിനിടെ സ്ത്രീയെ ലൈംഗികമായി അപമാനിച്ചുവെന്ന പരാതിയിൽ റിപ്പോർട്ട് തേടാൻ കമ്മീഷൻ തീരുമാനിച്ചു. 
ഭർത്താവ് വാങ്ങിയ ഭൂമി പിതാവിൻെ്‌റ പേരിൽ രജിസ്റ്റർ ചെയ്തതിനാൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് അനാഥമാക്കപ്പെട്ട തനിക്കും കുട്ടികൾക്കും സ്വത്തിൽ അവകാശം ലഭിക്കാൻ ഇടപെടണമെന്ന സ്ത്രീയുടെ അപേക്ഷ കമ്മീഷൻ പരിഗണിച്ചു. കമ്മീഷൻെ്‌റ മധ്യസ്ഥതയിൽ 30 ലക്ഷം രൂപ 90 ദിവസത്തിനുള്ളിൽ ഇവർക്ക് നൽകാമെന്ന ഉറപ്പ് ലംഘിച്ച ഭർതൃവീട്ടുകാരെ അദാലത്തിൽ ഹാജരാകാനായി വിളിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചു. 
ആകെ 100 കേസുകളാണ് ഇന്ന് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ 46 കേസുകൾ തീർപ്പാക്കി. 49 എണ്ണം അടുത്ത അദാലത്തിലേയ്ക്ക് മാറ്റി. കമ്മീഷൻ അധ്യക്ഷയ്ക്ക് പുറമേ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി എന്നിവരും പങ്കെടുത്തു.

date