Skip to main content

ചിത്ര ശില്പകലാ ക്യാമ്പ്: ജൂലൈ 17 മുതൽ 23 വരെ

കേരള ലളിതാകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 23 വരെ 'ലയം' ചിത്ര ശില്പകലാ ക്യാമ്പ് നടത്തും. ക്യാമ്പിന്റെ ഉദ്ഘാടനം ജൂലൈ 17 രാവിലെ 10 ന് അക്കാദമി ആസ്ഥാന മന്ദിര അങ്കണത്തിൽ എഴുത്തുകാരൻ മധുപാൽ നിർവഹിക്കും. കേരള ലളിതാകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ തുടങ്ങിയവർ ആശംസ നേരും. കേരള ലളിതാകലാ അക്കാദമി ചെയർമാൻ പൊന്ന്യം ചന്ദ്രൻ സ്വാഗതവും കേരള ലളിതാകലാ അക്കാദമി നിർവാഹകസമിതി അംഗം ബൈജുദേവ് നന്ദിയും പറയും. ജൂലൈ 17 ന് വൈകീട്ട് ആറിന് സന്താനഗോപാലും കലാമണ്ഡലം ശർമ്മിളയും സംഘവും അവതരിപ്പക്കുന്ന ഓട്ടംതുളളൽ. 18 ന് വൈകീട്ട് നാലിന് എൻ രാധാകൃഷ്ണൻ നായരുടെ പ്രഭാഷണവും ആറിന് സംഗീത സായാഹ്നവും. 19 ന് വൈകീട്ട് നാലിന് ബിപിൻ ബാലചന്ദ്രന്റെ പ്രഭാഷണവും വൈകീട്ട് ആറിന് രത്‌നശ്രീ അയ്യരുടെ തബല സോളോയും. 20 ന് വൈകീട്ട് നാലിന് കരിവെളളൂർ മുരളിയുടെ പ്രഭാഷണവും വൈകീട്ട് ആറിന് കോഴിക്കോട് ഉറവ നാടൻ കലാസംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ. 21 ന് വൈകീട്ട് ആറിന് സംഗീത സായാഹ്നം. 22 ന് വൈകീട്ട് നാലിന് സി എസ് ജയറാമിന്റെ പ്രഭാഷണവും വൈകീട്ട് ആറിന് ശ്രീകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരവും. 23 ന് വൈകീട്ട് നാലിന് സമാപന സമ്മേളനം.
 

date