Skip to main content

നോര്‍ക്ക റൂട്ട്‌സ്

കൊച്ചി: എറണാകുളം സി.പി.ഉമ്മര്‍ റോഡിലുളള വി.എം.കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചു വരുന്ന നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രം എം.ജി റോഡിലുളള മെട്രോസ്റ്റേഷന്റെ കൊമേഴ്‌സ്യല്‍ ബില്‍ഡിംഗിലെ ആറാം നിലയിലേക്ക് കൂടുതല്‍ സൗകര്യങ്ങളോടെ മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നു. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ആഗസ്റ്റ് 25-ന് രാവിലെ 10.30-ന് നിര്‍വഹിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹൈബി 
ഈഡന്‍ എം.എല്‍.എ, മുന്‍ എം.പി. പി.രാജീവ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞു മുഹമ്മദ്, ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലിം, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കെ.ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

 

date