Skip to main content

അനധികൃത മദ്യം ഉത്പാദനവും മയക്കുമരുന്ന് വിതരണവും; എക്സൈസ് വകുപ്പ് നിരീക്ഷണം ശക്തമാക്കി

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ ഉത്പാദനം, മയക്കുമരുന്ന് വിതരണം , കടത്ത് എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനും സത്വര നടപടി സ്വീകരിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ലയിൽ ഒരു എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്ക് തലത്തിലും എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്താൻ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. 

 

എക്സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ , പോലീസ്, ഡ്രഗ്സ്, ഫുഡ് ആൻറ് സേഫ്റ്റി എന്നീ വകുപ്പുകൾ ചേർന്ന് സംയുക്ത പരിശോധന നടത്തും. രാത്രി കാല പട്രോളിങ്ങും, വാഹന പരിശോധനയും നടത്തുന്നതിന് പ്രത്യേക സംഘത്തെ ചുമതലയേർപ്പെടുത്തി.മദ്യ മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ് , എക്സൈസ് ഇൻറലിജൻസ് എന്നീ വിഭാഗത്തേയും ഏർപ്പെടുത്തി. മദ്യമയക്കുമരുന്ന് സ്ഥിരം കുറ്റവാളികൾക്കെതിരെ സി ആർ പി സി 107,110 വകുപ്പുകൾ പ്രകാരം മുൻകൂർ കസ്റ്റഡിയിൽ വെയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്ത മാസം 15 വരെ നീണ്ടു നിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അബ്കാരി, നർകോട്ടിക് , എം ആൻഡ് ടി ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തും. മദ്യം മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള ഫോൺ നമ്പർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 0484-2390657  9447178059 

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ

0484-2397480  9496002867 

 

ജില്ലാ കൺട്രോൾ റൂം

0484-2390657  9447178059 

എക്സൈസ് സർക്കിൾ ഓഫീസ് എറണാകുളം

0484-2393121  9400069552 

എക്സൈസ് സർക്കിൾ ഓഫീസ് ആലുവ

 

0484-2623655   9400069560 

 

എക്സൈസ് സർക്കിൾ ഓഫീസ് കൊച്ചി

0484-2235120  9400069554 

എക്സൈസ് സർക്കിൾ ഓഫീസ് കുന്നത്തുനാട്

 0484-2591203 9400069559 

എക്സൈസ് സർക്കിൾ ഓഫീസ് കോതമംഗലം

0485-2824419  9400069562 

എക്സൈസ് സർക്കിൾ ഓഫീസ് മൂവാറ്റുപ്പുഴ

0485-2832623 9400069564 

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം

0484-2397480 9400069550 

 

എക്സൈസ് സർക്കിൾ ഓഫീസ് നോർത്ത് പറവൂർ

0484-2443187  9400069557 

എക്സൈസ് റേഞ്ച് ഓഫീസ് എറണാകുളം

0484-2392283 9400069565 

എക്സൈസ് റേഞ്ച് ഓഫീസ്  തൃപ്പൂണിത്തുറ

0484-2785060 9400069566 

 

എക്സൈസ് റേഞ്ച് ഓഫീസ്  മട്ടാഞ്ചേരി

0484-2221998  9400069567 

എക്സൈസ് റേഞ്ച് ഓഫീസ് ഞാറയ്ക്കൽ

0484-2499297 9400069568 

എക്സൈസ് റേഞ്ച് ഓഫീസ് നോർത്ത് പറവൂർ

0484-2441280 9400069569 

എക്സൈസ് റേഞ്ച് ഓഫീസ്  വരാപ്പുഴ

0484-2511045 9400069570 

എക്സൈസ് റേഞ്ച് ഓഫീസ് ആലുവ

O484-2621089 9400069571 

എക്സൈസ് റേഞ്ച് ഓഫീസ്  അങ്കമാലി

0484-2458484 9400069572 

എക്സൈസ് റേഞ്ച് ഓഫീസ് കാലടി

0484-2461326 9400069573 

എക്സൈസ് റേഞ്ച് ഓഫീസ് പെരുമ്പാവൂർ

0484-2590831  9400069574 

എക്സൈസ് റേഞ്ച് ഓഫീസ് മാമല

0484-2786848  9400069575 

എക്സൈസ് റേഞ്ച് ഓഫീസ് മൂവാറ്റുപുഴ

0485-2836717  9400069576 

എക്സൈസ് റേഞ്ച് ഓഫീസ് പിറവം

0485-2241573 9400069577 

എക്സൈസ് റേഞ്ച് ഓഫീസ് കോതമംഗലം

0485-2826460 9400069578 

എക്സൈസ് റേഞ്ച് ഓഫീസ് കുട്ടമ്പുഴ

0485-2572861  9400069579

date