Skip to main content

പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കും

 

വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണ സന്ദേശം  ജനങ്ങളിലെത്തിക്കുന്ന വിഷയം മത്സരത്തിനായി തിരഞ്ഞെടുക്കണം. വാട്ടര്‍കളര്‍, പോസ്റ്റര്‍, അക്രിലിക് എന്നിവയിലേതെങ്കിലും ഉപയോഗിച്ച്  എ ത്രീ പേപ്പറില്‍ ലാന്‍ഡ്സ്‌കേപ്പ് ആയാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. മത്സരത്തിനുള്ള എന്‍ട്രികള്‍ അയക്കുന്ന ആളിന്റെ  മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ കുറിപ്പ് സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ് ലൈഫ്, ഹെഡ് കോട്ടേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം ലഭിക്കണം. കവറിനു പുറത്ത്  'പോസ്റ്റര്‍ രചന മത്സരം 2019' എന്ന് രേഖപ്പെടുത്തണം. തയ്യാറാക്കിയ പോസ്റ്ററില്‍  മത്സരാര്‍ത്ഥിയെ തിരിച്ചറിയുന്ന തരത്തില്‍ ഒന്നും രേഖപ്പെടുത്തരുത്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന പോസ്റ്ററുകള്‍ യഥാക്രമം 5000, 3000, 1500 രൂപ  സമ്മാനമായി ലഭിക്കും. ഫോണ്‍ : 0471-2529335, 0471-2529303, 0471-2529319.

date