Skip to main content

പ്രശ്ന സാധ്യതാ ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര സായുധ പോലീസിനായിരിക്കും ഈ ബൂത്തുകളുടെ പ്രധാന സുരക്ഷാ ചുമതല
പുലിയന്നൂര്‍ ഗവണ്‍മെന്‍റ് ആശ്രമം എല്‍.പി. സ്കൂളിലെ  106, 107 ബൂത്തുകളും മുത്തോലി സെന്‍റ് ജോസഫ് എച്ച്.എസിലെ 111-ാം നമ്പര്‍ ബൂത്തുമാണ്  ക്രിട്ടിക്കല്‍ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ളത്. മല്ലികശ്ശേരി സെന്‍റ് ഡോമിനിക് സാവിയോ യു.പി സ്കൂളിലെ 159,160 ബൂത്തുകളാണ് സെന്‍സിറ്റീവ് വിഭാഗത്തിലുള്ളത്.

date