Skip to main content

ഓർഫനേജ് കൺട്രോൾ ബോർഡ്: കരട് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഓർഫനേജ് കൺട്രോൾ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അർഹതയുള്ള സ്ഥാപനങ്ങളുടെ പേരു വിവരം (വോട്ടേഴ്‌സ് ലിസ്റ്റ്) കരട് ജില്ലാ സാമൂഹ്യനീതി ഓഫീസിലും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വികാസ് ഭവൻ ഓഫീസിലും www.sjd.kerala.gov.in ലും പരിശോധനയ്ക്ക് ലഭിക്കും.  എന്തെങ്കിലും ആക്ഷേപമുള്ളവർ സെപ്തംബർ 28ന് പകൽ മൂന്ന് മണിക്കകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കണം.  അന്തിമ വോട്ടേഴ്‌സ് ലിസ്റ്റ് ഒക്‌ടോബർ നാലിന് പ്രസിദ്ധീകരിക്കും
പി.എൻ.എക്‌സ്.3356/19

 

date