Skip to main content

ജി.ഐ.എസ് റിമോട്ട് സെൻസിംഗ് ടെക്‌നീഷ്യൻ ഇന്റർവ്യൂ

മണ്ണ് പര്യവേഷണ വകുപ്പിലെ ജിയോമാറ്റിക്‌സ് ലാബിലേക്ക് കരാറടിസ്ഥാനത്തിൽ ജി.ഐ.എസ് ആൻഡ് റിമോട്ട് സെൻസിംഗ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 24ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.  ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും സഹിതം തിരുവനന്തപുരം വഴുതക്കാട് സെന്റർ പ്ലാസ ബിൽഡിംഗിലെ നാലാം നിലയിലെ മണ്ണ് സംരക്ഷണ ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്:  www.keralasoils.gov.in.    
പി.എൻ.എക്‌സ്.3357/19

 

date