Skip to main content

യൂണിവേഴ്‌സിറ്റി കോളേജില്‍ സെമിനാര്‍

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം കോണ്ടമ്പററി  വിഷ്വല്‍ കള്‍ച്ചര്‍ ആന്റ് ദ പൊളിറ്റിക്‌സ് ഓഫ് ഇമേജസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.  കോളേജിയറ്റ് എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന സെമിനാര്‍ ഡോ. കെ. ശ്രീപദ് ഭട്ട് (പ്രൊ. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഗോവ യൂണിവേഴ്‌സറ്റി) ഉദ്ഘാടനം ചെയ്യും.  ഡോ. സി.എസ്. ജയറാം, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, ഡോ. പി.പി. അജയകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  വകുപ്പ് മേധാവി പ്രൊഫ. ക്രിബുന വിശ്വാസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ മഞ്ജു പി.ബി.യും ജെ. അല്‍മുനീറയുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
(പി.ആര്‍.പി 1010/2018)
 

date