Skip to main content

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

2019-20 അധ്യായനവര്‍ഷം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള അഞ്ച് മാസത്തെ പ്രതിമാസ സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്നതിന് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം.അര്‍ഹരായ   പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പട്ടിക ഫോറം ഒന്നില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (ബാങ്ക് അക്കൗണ്ട് നമ്പര്‍ ആന്റ് ഐ.എഫ്.എസ്.സി കോഡ് സഹിതം) നവംബര്‍ 30 നകം  കാസര്‍കോട്  ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ആണ് നല്‌കേണ്ടത്.     കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 - 255466.

date