Skip to main content

'ശുചിത്വപരിപാലനം വിദ്യാലയങ്ങളിലൂടെ'- പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ശുചിത്വപരിപാലനം വിദ്യാലയങ്ങളിലൂടെ എന്ന സന്ദേശവും വിമുക്തിയുടെ സന്ദേശവും പുതുതലമുറയിൽ എത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നടന്നു. ശ്രീനാരായണപുരം പഞ്ചായത്തും ബി.ആർ.സിയും കൊടുങ്ങല്ലൂർ എക്സൈസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. പനങ്ങാട് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. മല്ലിക ഉദ്ഘാടനം ചെയ്തു.
സന്ദേശം പ്രചരിപ്പിക്കുന്നതിനായി പനങ്ങാട് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും നടന്നു. പ്രിൻസിപ്പൽ ശ്രീജിത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.ആർ. രേഖ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫീസർ ജബീർ വിമുക്തി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജയ സുനിൽ, ജെ.എച്ച്.ഐ. അഭിജിത്, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

date