Skip to main content

അധ്യാപക സ്ഥലം മാറ്റം: 25 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ സംസ്ഥാന സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ ജനുവരി 25 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ( ആറ് മാസത്തിനുളളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍) സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയും സഹിതമുളള അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് സമര്‍പ്പിക്കെണ്ടത്. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.education.kerala.gov.in) പി.എന്‍.എക്‌സ്.175/18
date
12-01-2018