Skip to main content

സമഗ്ര സ്കൂള്‍ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യു.എന്‍.ഡി.പിയുടെ  സഹകരണത്തോടെ  സര്‍ക്കാര്‍ സ്കൂളുകളില്‍ നടത്തുന്ന സ്കൂള്‍ സുരക്ഷാ പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കമിട്ടു. ജില്ലയില്‍ തൃക്കോതമംഗലം, വടക്കേക്കര സര്‍ക്കാര്‍ സ്കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

ഈ സ്കൂളുകളില്‍ അടിസ്ഥാന ജീവന്‍രക്ഷ, ദുരന്തനിവാരണം, അഗ്നിസുരക്ഷ വിഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. ദ്രുതകര്‍മ്മസേന രൂപീകരണം മാപ്പിംഗ്, ഹസാര്‍ഡ് ഹണ്ട് എന്നിവ പൂര്‍ത്തീകരിച്ചു.
 

    ഇന്നലെ(ഡിസംബര്‍ 4) തൃക്കോതമംഗലം സര്‍ക്കാര്‍ സ്കൂളില്‍ ഫയര്‍ മോക്ക് ഡ്രില്‍ നടത്തി. ചങ്ങനാശ്ശേരി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സുനില്‍ ജോസഫ് നേതൃത്വം നല്‍കി.
 

     ഡി.ഇ.ഒ ഉഷാ ഗോവിന്ദ്, വാകത്താനം പോലീസ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ചന്ദ്രബാബു, മെഡിക്കല്‍ ഓഫീസര്‍ ഓമന, ഡോ. അശോക് ജേക്കബ് മാത്യൂസ്, പ്രിന്‍സ് വര്‍ഗീസ്,
സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജകുമാരി എന്നിവര്‍ പങ്കെടുത്തു. വടക്കേക്കര സര്‍ക്കാര്‍
സ്കൂളില്‍ അഞ്ചാം തീയതി രാവിലെ 10ന് മോക്ക് ഡ്രില്‍ നടത്തും.

date