Skip to main content

ലോക മണ്ണ് ദിനാചരണം ഇന്ന് ജില്ലാതല പരിപാടികള്‍ മുതുവല്ലൂരില്‍

    മണ്ണിന്റെ പ്രാധാന്യവും സംരക്ഷണത്തിന്റെ ആവശ്യകതയും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന്(ഡിസംബര്‍ അഞ്ച്) ലോക മണ്ണ് ദിനം ആചരിക്കും. പരിപാടിയുടെ ഭാഗമായി മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണിന്റെ ഫലഭൂയിഷ്ടി നിര്‍ണ്ണയിച്ച് പരിഹാര മാര്‍ഗങ്ങളും ശുപാര്‍ശകളും രേഖപ്പെടുത്തിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. മുതുപറമ്പ് മദ്രസ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ അധ്യക്ഷനാവും. സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് നടത്തിയ വിളയറിവ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. നീര്‍ത്തടമാപ്പ് പ്രകാശനം ജില്ലാകലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിക്കും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം വി.പി മനാഫ് നിര്‍വഹിക്കും. മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.
 

date