Skip to main content

ഷെല്‍ട്ടര്‍ ഹോം നിയമനം

ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കായി  ജില്ലയില്‍ ആരംഭിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് ഡിസംബര്‍ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും.

മാനേജര്‍ (യോഗ്യത- പ്ലസ് ടു),  കെയര്‍ ടേക്കര്‍ (എസ്.എസ്.എല്‍.സി), കൗണ്‍സിലര്‍ (എംഎസ്ഡബ്ല്യൂ), കുക്ക് (എട്ടാം ക്ലാസ്), ക്ലീനിംഗ് സ്റ്റാഫ് (എട്ടാം ക്ലാസ്), സെക്യൂരിറ്റി ഗാര്‍ഡ് (എട്ടാം ക്ലാസ് - ട്രാന്‍സ്മെന്‍ വിഭാഗത്തില്‍പെട്ടവര്‍) എന്നീ തസ്തികകളിലാണ് നിയമനം. ആദ്യത്തെ മൂന്ന് തസ്തികകളില്‍ ട്രാന്‍സ്വുമണ്‍ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് അവസരം. ടി.ജി ഐഡി കാര്‍ഡ്, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  ഇന്‍റര്‍വ്യുവിന് പങ്കെടുക്കണം.

date